ശ്വേതാമേനോന്‍ വിവാഹശേഷവും സിനിമയില്‍ സജീവമായിരിക്കും.
എന്നാല്‍ 2006 ല്‍ കീര്‍ത്തിചക്ര മുതല്‍ തുടങ്ങിയ മലയാള സിനിമാ കരിയര്‍ ഗ്രാഫില്‍ വന്‍ കുതിച്ചു ചാട്ടമാണ് ശ്വേതാമേനോന്‍ എന്ന താരം നേടിയെടുത്തത്. പരദേശിയിലെ ആമിന, ആകാശഗോപുരത്തിലെ ആലീസ്, മദ്ധ്യവേനലിലെ സരോജിനി, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയിലെ ചീരു, ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 B, കേരള കഫെ, കയം എന്നീ ചിത്രങ്ങളിലെ ശ്രദ്ധിക്കുന്ന കഥാപാത്രങ്ങള്‍ കടന്ന് ഇപ്പോള്‍ ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പഴയ രതിനിര്‍വേദത്തിന്റെ പുതിയ പതിപ്പില്‍ ജയഭാരതി അവതരിപ്പിച്ച കഥാപാത്രമായ രതിയെ പുതിയ ഭാവത്തില്‍ എത്തിക്കുന്നതിന് നിയോഗം കൈവന്നത് ശ്വേതാമേനോനാണ്.
കാമസൂത്രയിലെ മോഡലിനെ അവതരിപ്പിച്ച് യാഥാസ്ഥിതിക ലോകത്തിന്റെ പുരികക്കൊടി വളച്ചിട്ടുണ്ട് ഈ മലയാളി മോഡല്‍. മിസ് ഇന്ത്യാമല്‍സരത്തില്‍ ഐശ്വര്യാറായിക്കും, സുസ്മിതാ സെന്നിനും പിറകെ സെക്കന്‍ഡ് റണ്ണറപ്പായ ഈ മലപ്പുറം തിരൂര്‍, മുംബൈക്കാരി
മലയാളത്തിന് പുറത്ത് ഹിന്ദിയില്‍ ശക്തമായ നിരവധി കഥാപാത്രങ്ങളെ ശ്വേതാമേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്.
ചേസിലെ കാമിയോ, മധുര്‍ ഭണ്ഡാക്കറിന്റെ കോര്‍പ്പറേറ്റിലെ അര്‍ച്ചന, സാന്‍ഡ് വിച്ചിലെ മാഗി, മക്ബൂലിലെ മോഹിനി, അശോകയിലെ നന്ദേശ്വരി എന്നിവ ഉള്‍പ്പെടെ നിരവധി കഥാപാത്രങ്ങള്‍ ശ്വേതാമേനോനിലൂടെ പുനര്‍ജ്ജനി നേടിയിട്ടുണ്ട്. ഇതിനു പുറമെ തമിഴ്,തെലുങ്ക് ചിത്രങ്ങളിലും സജീവമായ സമയത്താണ് വിവാഹം ശ്വേതാമേനോനെ തേടിയെത്തുന്നത്. മുംബൈയിലെ പത്രപ്രവര്‍ത്തകനായ ശ്രീവത്സന്‍ മേനോനെ ജീവിത പങ്കാളിയാക്കുകയാണ് ശ്വേത.ദീര്‍ഘ കാലത്തെ പ്രണയത്തിന്റെ ഫലസമാപ്തി കൂടിയാണ് ഈ വിവാഹം. വിവാഹത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ശ്വേതാമേനോനുമായി മുംബൈയില്‍ വെച്ച് നടത്തിയ സംഭാഷണത്തില്‍ ഇന്ന്.
വിവാഹം ജീവിതത്തിലെ പുതിയ ഭാവമാണല്ലോ,ശ്വേതയ്ക്ക് ഇപ്പോള്‍ എന്തുതോന്നുന്നു?
ഞാന്‍.വിവാഹം അത് നടക്കുന്നുവെന്നത് വലിയ കാര്യം കാര്യം തന്നെയാണ്.
സിനിമയില്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഞാന്‍ തന്നെയാണ് 99.999 ശതമാനവും തിരഞ്ഞെടുത്തിട്ടുള്ളത്. അക്കാര്യത്തില്‍ എന്റെ അഭിപ്രായത്തിന് തന്നെയാണ് ഇതുവരെ മുന്‍തൂക്കം കൊടുത്തിട്ടുള്ളത്. ചിലപ്പോള്‍ സുഹൃത്തുക്കള്‍, സുഹൃത്തുക്കളായ സംവിധായകര്‍ എന്നിവരുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഇതുവരെ അങ്ങിനെ തന്നെ ആയിരുന്നു. വിവാഹശേഷവും അത് തുടരും. സെലക്ടീവ് എന്ന കാര്യം ഇപ്പോഴും പിന്തുടരുന്നുണ്ട്. എപ്പോഴും സെലക്ടീവ് തന്നെയാണ്. അതില്‍ പൂതിയതായി വിവാഹശേഷം ഒന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല.
വിവാഹശേഷം കലയുടെ ലോകത്തിനായിരുക്കുമോ മുന്‍തൂക്കം,അതോ കുടുംബ ജീവിതത്തിനോ?
പുതിയ പ്രൊജക്ടുകള്‍?
തമിഴില്‍ വസന്ത്ബാലയുടെ ചിത്രം.തെലുങ്കില്‍ നാഗാര്‍ജ്ജുനയ്‌ക്കൊപ്പം മറ്റൊരു ചിത്രം.മലയാളത്തില്‍ രതിനിര്‍വേദവും സാള്‍ട്ട് ആന്‍ഡ് പെപ്പറും..